കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം രൂപ സഹായം നല്‍കുന്നതിന് തീരുമാനിച്ചെന്ന് സര്‍വകക്ഷി യോഗം. 40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് തീരുമാനം.

Advertisement