ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയിൽ

ബേലൂര്‍ മഖ്‌ന ജനവാസ മേഖലയായ ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യ സംഘത്തിന് സിഗ്‌നല്‍ കിട്ടി. ആന രാത്രിയില്‍ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്.

Advertisement