കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർഥിനിയ്ക്ക് പരുക്ക്

കോഴിക്കോട്. ഉള്ളിയേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർഥിനിയ്ക്ക് പരുക്ക്. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരുക്കേറ്റത്.രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ വീടിനു സമീപത്തുവച്ചാണ് പന്നി ആക്രമിച്ചത്.ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി.ഡി വിഷണൽ ഫോറസ്റ്റ് ഓഫിസർക്ക് പരാതിയും നൽകിയിട്ടുണ്ട്.

Advertisement