മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്

.മുഖ്യമന്ത്രി പിണറായി വിജയന് ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ അഡീഷണല്‍ ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

ആര്‍ മോഹനന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായാണ് പഴ്‌സണല്‍ സ്റ്റാഫില്‍ ഇടം നല്‍കിയതെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ ഇടപെടലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കും. അയാള്‍ വിരമിച്ച ശേഷം നേരെ പോയത് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ്.

ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ ഈ കേസില്‍ പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെറ്റില്ല. എന്നാല്‍ അതേ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ വര്‍ഷങ്ങളോളം ഇരിക്കണമെങ്കില്‍ അതിനുപിന്നില്‍ ഉപകാരസ്മരണയാണോയെന്ന് സംശയിക്കുന്നതായും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഈ ഉദ്യോഗസ്ഥന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകളിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement