ഡല്‍ഹിയില്‍ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍,സമരത്തിനും വേണം പൊതുജനത്തിന്‍റെ ഒരുകോടി

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

സ്വന്തം വീഴ്ചകള്‍ മറക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. എംഎല്‍എമാരും എംപിമാരും പേഴ്‌സണല്‍ സ്റ്റാഫുമാരുമെല്ലാം ഡല്‍ഹിയിലെത്തുമ്‌ബോള്‍ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഒരു കള്ളം പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയില്‍ ഉള്‍പ്പെടുത്തിയതിലൂടെ കെ.എന്‍ ബാലഗോപാല്‍ ബജറ്റിന്റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങള്‍

  1. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തെ രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ (highly debt stressed ) സംസ്ഥാനമെന്ന് നിര്‍വചിച്ചിട്ടുണ്ടോ ? കടമെടുപ്പ് പരിധി തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ ? റിസര്‍വ് ബാങ്ക്, രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?
  2. കേരളത്തിന്റെ കടം ജി എസ്ഡിപിയുടെ 39% (2021-22) ആണോ?. രാജ്യത്താകെ സംസ്ഥാനങ്ങളുടെ ശരാശരി 29.8% ആണെന്നിരിക്കേ ഇത് കേരളം പോലൊരു സംസ്ഥാനത്തിന്റെ സാമ്ബത്തിക നിലയെക്കുറിച്ച് പറയുന്നതെന്താണ് ?
  3. 2016 ല്‍ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് മുഴുവന്‍ ദൈനംദിന ചിലവുകള്‍ക്കെന്ന് വ്യക്തമാക്കുന്നു. നിലവില്‍ കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം സംസ്ഥാന വളര്‍ച്ചയ്ക്ക് ഉതകുന്ന മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നു ?
  4. 2016ലെ ധവളപത്രം ,ചെലവ് നിയന്ത്രണത്തിലും തനതു വരുമാനം കൂട്ടുന്നതിലും കേരളം പരാജയപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഇതിന് പരിഹാരം കാണാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ? പന്ത്രണ്ട്, പതിമൂന്ന്, പതിനാല് ധനകാര്യ കമ്മിഷനുകള്‍ കേരളത്തിന്റെ സാമ്ബത്തിക മിസ്മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. പരിഹാരമായി എന്ത് ചെയ്തു ?
  5. കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ,2019 ല്‍ ശമ്ബളം ,പെന്‍ഷന്‍, പലിശ എന്നീ ഇനങ്ങളിലെ ചെലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തി. ഈ ചിലവുകള്‍ക്കായി തനത് വരുമാനത്തില്‍ നിന്ന് എത്ര ചിലവാക്കുന്നു ?
  6. കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പയുടെ തിരിച്ചടവ് ആരാണ് ചെയ്യുന്നത് ? കിഫ്ബിക്കോ പെന്‍ഷന്‍ കമ്ബനിക്കോ പലിശ തിരിച്ചടക്കാന്‍ തനത് വരുമാനമുണ്ടോ ?
  7. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം 2022 ജൂണില്‍ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നപ്പോള്‍ തനത് നികുതി വരുമാനം കൂട്ടാന്‍ എന്ത് നടപടി സ്വീകരിച്ചു ? എജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കാന്‍ സംസ്ഥാനം അഞ്ചുവര്‍ഷം കാത്തിരുന്നതെന്തിന് ? രേഖ നല്‍കിയ മുഴുവന്‍ തുകയും ലഭിച്ചില്ലേ ?
  8. റവന്യൂ കമ്മി ഗ്രാന്റ് ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് അഞ്ചുവര്‍ഷം മുമ്‌ബേ അറിയുന്നതല്ലേ ? പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റായി 52,345.3 കോടി ലഭിച്ചിട്ടില്ലേ ? ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമല്ലേ ?
  9. ക്ഷേമപെന്‍ഷന്‍ കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ ( 2023) കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ത് ?
  10. യുജിസി ശമ്ബള പരിഷ്‌കരണത്തിലെ 750 കോടി കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് Reimbursement ആണെന്ന് നേരത്തെ അറിയാം. (ചെലവാക്കിയ പണം തിരികെ കൊടുക്കുകയാണ്) 31.03.2022 ന് മുമ്ബ് പണം നല്‍കിയതിന്റെ രേഖകള്‍ നല്‍കണമെന്ന് മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ട്
Advertisement