പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു,തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേല്‍പ്പിച്ചു,കാപ്പകേസ് പ്രതിയോട് കാപ്പകേസ് പ്രതികള്‍ ചെയ്തത്

Advertisement

പത്തനംതിട്ട. ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതി ജെറില്‍ പി. ജോര്‍ജ്ജിനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ്പകേസ് പ്രതികളായ മൂന്നു പേര്‍ അറസ്റ്റില്‍.

ഏഴംകുളം സ്വദേശി വിഷ്ണു വിജയന്‍, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാര്‍ത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്ബത്തിക തര്‍ക്കമാണ് കണ്ണൂര്‍ സ്വദേശിയായ ജെറിലിനെ മര്‍ദ്ദിക്കാനുള്ള കാരണം.

ജനുവരി 18 നാണ് സംഭവം. കേസില്‍ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറില്‍ നല്‍കിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തില്‍ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മര്‍ദ്ദനം. ജെറിലിന്റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും എയര്‍ ഗണ്‍ ഉപയോഗിച്ച് ചെവിയില്‍ അടിക്കുകയും ചെയ്തു. തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേല്‍പ്പിച്ചുവെന്ന് ജെറില്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതെ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ജെറില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കാപ്പ കേസ് പ്രതികളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരുടെ വീട്ടില്‍ വെച്ചാണ് കുറ്റകൃത്യം നടന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിലെ തര്‍ക്കമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Advertisement