പൂപ്പാറയിലെ പന്നിയാർ പുഴയ്ക്ക് സമീപമുള്ള കയ്യേറ്റം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു

ഇടുക്കി. പൂപ്പാറയിലെ പന്നിയാർ പുഴയ്ക്ക് സമീപമുള്ള കയ്യേറ്റം ഒഴിപ്പിച്ച് ജില്ലാ ഭരണകൂടം. വ്യാപാരസ്ഥാപനങ്ങളും വീടുകളും അടക്കം 56 കെട്ടിടങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.കയ്യേറ്റമൊഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ഒഴിപ്പിക്കലിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പൂപ്പാറ ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ജില്ലാ ഭരണകൂടത്തിൻ്റെ ഒഴിപ്പിക്കൽ നടപടി
ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം. കെട്ടിടങ്ങൾ ഏറ്റെടുത്ത് സീൽ ചെയ്തു. കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കില്ല. വീടുകളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് സാവകാശം നൽകും

കെട്ടിടങ്ങൾ ഏറ്റെടുത്ത് ആറാഴ്ചക്കകം റിപ്പോർട്ട് നൽകാനായിരുന്നു ജനുവരി 17 ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഒഴിപ്പിക്കൽ നടപടിക്കെതിരെ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുള്ള അക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. കെട്ടിടം ഒഴിയാൻ സവാകാശം നൽകണമെന്ന് വ്യാപാരികൾ

സർക്കാർ നടപടിക്കെതിരെ നിയമ പോരാട്ടം തുടരുവാനാണ് ആക്ഷൻ കൗൺസിലിൻ്റെ തീരുമാനം.

Advertisement