പൂപ്പാറയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് ശ്വാസംമുട്ടി മരിച്ചു

പൂപ്പാറ (ഇടുക്കി) : ഇടുക്കിയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജി ആണ് മരിച്ചത്.

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അന്നനാളത്തിൽ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്.

കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.

വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി. തുടർന്ന് ലോറിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി ഇടുക്കി മെഡിക്കൽകോളജിലേയ്ക്ക് മാറ്റി.

Advertisement