കെ ഫോണ്‍ ഹർജിയിലെ ലോകായുക്തക്കെതിരായ പരാമർശം വി.ഡി സതീശൻ പിൻവലിച്ചു

കൊച്ചി.കെ ഫോണ്‍ ഹർജിയിലെ ലോകായുക്തക്കെതിരായ പരാമർശം വി.ഡി സതീശൻ പിൻവലിച്ചു.
കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തമല്ലെന്ന
പരാമർശമാണ് പിൻവലിച്ചത്.
നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരായ പ്രസ്താവനയെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.
ലോകായുക്തയിൽ ഹർജി നൽകുന്നവരുടെ എണ്ണത്തിലും ഹർജികൾ തീർപ്പാക്കുന്നതിന്റെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ട്.
മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി സതീശൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.
ലോകായുക്തക്കെതിരായ പൊതുജനങ്ങളുടെ വികാരവും മനസിലാക്കിയിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ലോകായുക്ത രൂപീകരിച്ചതിന്റെ ഉദ്ദേശം നടപ്പിലായെന്ന് കരുതുന്നില്ലെന്നും വി ഡി സതീശൻ ഹൈക്കോടതിയെ അറിയിച്ചു. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി.

Advertisement