ലാവ് ലിൻ , അപ്പീൽ ഹർജ്ജികളിൽ സുപ്രിം കോടതി ഇന്നും വാദം കെട്ടില്ല,മേയ് ഒന്നു മുതൽ അന്തിമവാദം

ന്യൂ ഡെൽഹി.ലാവ് ലിൻ കേസിലെ അപ്പീൽ ഹർജ്ജികളിൽ സുപ്രിം കോടതി ഇന്നും വാദം കെട്ടില്ല. മേയ് ഒന്നു മുതൽ കേസിൽ അന്തിമവാദം ആരംഭിയ്ക്കാനായ് ഹർജ്ജികൾ മാറ്റി. കഴിഞ്ഞ തവണത്തെതിൽ നിന്നും വ്യത്യസ്തമായ് കേസിൽ അടിയന്തരവാദം സുപ്രിം കോടതി കേൾക്കണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു


ജസ്റ്റിസ് സുരകാന്ത് , ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരുടെ ബൻച് 9 ആം ഇനമായാണ് ലാവ് ലിൻ കേസ് പരിഗണിച്ചത്. കേസ് വിളിച്ചപ്പോൾ തന്നെ മോഹന ചന്ദ്രൻ അടക്കമുള്ള കക്ഷികൾ തങ്ങളുടെ വക്കാലത്ത് കോടതിയിൽ അസാധു ആയതായ് അറിയിച്ചു. തങ്ങളുടെ കേസ് കൈകാര്യം ചെയ്തിനുന്ന അഡ്വക്കേറ്റ് ഒൺ റെക്കോർഡ്മാർ മുതിർന്ന അഭിഭാഷകരായ് നിയമിയ്ക്കപ്പെടുകയായിരുന്നു. 2 ആഴ്ചത്തെയ്ക്ക് പുതിയ അഭിഭാഷകരെ നിയമിയ്ക്കാൻ സാവകാശം നല്കണം എന്നാണ് ആവശ്യപ്പെട്ടത്. സാൻകേതിക കാരണങ്ങളായതിനാൽ കേസ് ജൂലൈയിലെയ്ക്ക് മാറ്റാം എന്ന് കോടതി അറിയിച്ചു. ആ ഘട്ടത്തിൽ ഇടപെട്ട സി,ബി.ഐ യുടെ അഭിഭാഷകൻ കേസ് നീട്ടിക്കൊണ്ട് പോകരുതെന്ന് ആവശ്യപ്പെട്ടു. അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് സി.ബി.ഐ യെ പ്രതിനിധികരിച്ചത്. കേസില്‍ സി.ബി.ഐക്ക് താത്പര്യമില്ലെന്ന് വി.എം. സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പരിഹസിച്ചു. മാർച്ച്- എപ്രിൽ മാസങ്ങളിൽ തന്നെ കേസ് പരിഗണിയ്ക്കണമെന്നും കേസിനെ ഗൌരവത്തോടെ ആണ് കാണുന്നതെന്നും സി.ബി.ഐ യും വ്യതമാക്കി. മേയ് ഒന്നുമുതൽ അന്തിമ വാദം കേൾക്കാം എന്ന് കോടതി പറഞ്ഞു. മേയ് 1, 2 പിന്നിട് മേയ് 7 , 8 തീയ്യതികളിലായ് വാദം പൂർത്തിയാക്കാം എന്നും കോടതി നിരിക്ഷിച്ചു,

Advertisement