റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി

മലപ്പുറം. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി. കണ്ണുര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ നിന്നാണ് 20 കിലോ കഞ്ചാവ് കണ്ടെത്തിയത്.
ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റെില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രാവിലെ ഏഴ് മണിയോടെ ബാഗ് കണ്ട് സംശയം തോന്നിയ യാത്രക്കാർ ആർ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് സംശയം. ആർ പി എഫ് കഞ്ചാവ് എക്സൈസിന് കൈമാറി

Advertisement