രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി ഇന്ന് നേരിട്ട് കേള്‍ക്കും

ബിജെപി-ഒബിസി മോർച്ച നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസിൽ എന്ത് ശിക്ഷ നല്‍കണം എന്നത് സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി ഇന്ന് നേരിട്ട് കേള്‍ക്കും. ഇതിനായി എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ശിക്ഷ വിധിക്കുന്ന തീയതി പ്രഖ്യാപിക്കും. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം പ്രതികളുടെ മാനസിക നിലയുടെ പരിശോധന കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയിരന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് കേസ് പരിഗണിക്കുന്നത്.

Advertisement