കെ എസ് യു കെപിസിസിയോട് ചോദിച്ചു, ഞങ്ങളെന്താ പൊട്ടരാ

തിരുവനന്തപുരം. കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യു ആഞ്ഞടിക്കുന്നു. നേതൃത്വത്തിൽ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആണ് പരാതി. സമരത്തിന്റെ പേരിൽ കേസിൽപ്പെടുന്നവർക്ക് ആവശ്യത്തിന് സഹായം ലഭിക്കുന്നില്ല. ജാമ്യത്തുക കെട്ടിവെയ്ക്കാൻ പോലും വൈകുന്നു

യൂത്ത് കോൺഗ്രസിന് നൽകുന്ന പരിഗണന തങ്ങൾക്കും വേണമെന്ന് ആവശ്യം. പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നു. ഇത്തരത്തിലാണ് ഇടപാട് എങ്കില്‍ സമരത്തിന് വേറെ ആളെ നോക്കണം എന്നാണ് നേതാക്കളുടെ നിലപാട്. വിമർശനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വിളിച്ച പോഷക സംഘടന നേതാക്കളുടെ യോഗത്തിൽ

Advertisement