വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ, മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി ഇന്ന്

കോഴിക്കോട്.വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. പൊതു സമ്മേളന നഗരിയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. ഒരു ലക്ഷം പേർ അണിനിരക്കുന്ന മഹാറാലി ഉച്ച കഴിഞ്ഞ് മൂന്നിന് കോഴിക്കോട് സ്വപ്ന നഗരിയിൽനിന്ന് ആരംഭിക്കും. അഞ്ചു മണിയോടെ കടപ്പുറത്ത് സമാപിച്ച് പൊതുസമ്മേളനം നടക്കും. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തെലങ്കാന മന്ത്രി ധൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയാവും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി,
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement