സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്…. പരീക്ഷകളെ ബാധിക്കില്ല

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്.
അതേസമയം വിദ്യാഭ്യാസ ബന്ദ് പരീക്ഷകളെ ബാധിക്കില്ലായെന്ന് കെഎസ് യു അറിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ബന്ദ് പരീക്ഷകള്‍ക്ക് ബാധകമാകില്ല.

Advertisement