സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം.സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. തീരുമാനം എല്‍ഡിെഫ ൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്നും കച്ചവട താത്പര്യം മുന്നിൽകണ്ടുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം എന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. സർകാർ തീരുമാനത്തിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി എസ്എഫ് ഐ രംഗത്ത് എത്തി. സർക്കാർ നിയന്ത്രണത്തിലാകണം സർവകലാശാലകൾ എന്നുംഎസ്എഫ് ഐ .

വിദേശ സർവകലാശാലകളുടെ വരവ് സംസ്ഥനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് കെഎസ് യുവും ആരോപിച്ചു. അതേസമയം വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നയം മാറ്റം അല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാദം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവകലാശാലകളെ അടക്കം കേരളത്തിൽ പ്രോത്സാഹിപ്പിക്കും എന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഇതുമായി മുന്നോട്ട് പോകാനാണ് സർക്കാരിൻ്റെയും സിപിഎമ്മിന്‍റെ ൻ്റെയും തീരുമാനം

Advertisement