കെ ഫോണ്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണം, ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി.കെ ഫോണ്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് ആരോപണം.
നാഴികക്കല്ലാവേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കണെന്നും
പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹര്‍ജിയിൽ പറയുന്നു.
പൊതുമേഖലാ സ്ഥാപനമായ RailTel നെ മുൻനിർത്തി SRIT ആണ് കരാർ സ്വന്തമാക്കിയത്.
RailTel വഴിയാണ് കെ ഫോണുമായി ബന്ധപ്പെട്ട എല്ലാ കരാറും SRIT സ്വന്തമാക്കിയത്.
SRIT വഴിയാണ് ഉപകരാർ പ്രസാദിയോയിലേക്ക് എത്തിയതെന്നും
നിയമവിരുദ്ധമായാണ് കരാറുകളും ഉപകരാറുകളും നൽകിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
എഐ ക്യാമറ ഇടപാടിലും SRITയും പ്രസാദിയോയും ഉണ്ട്.
പ്രസാദിയോയ്ക്ക് ലഭിച്ച ഉപകരാർ മറ്റ് കന്പനികൾക്ക് ഉപകരാറായി നൽകിയതിലും അന്വേഷണം വേണം.
പലകമ്പനികൾക്ക് ഉപകരാർ നൽകിയതിനാലാണ് ടെൻഡർ തുക പെരുപ്പിച്ച് കാണിക്കുന്നതെന്നും ഹര്‍ജിയില്‍ ഫറയുന്നു

Advertisement