പെൻഷൻ കുടിശ്ശിക ആവശ്യപ്പെട്ട് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. പെൻഷൻ കുടിശ്ശിക ആവശ്യപ്പെട്ട് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെട്രോൾ ,ഡീസൽ എന്നിവയ്ക്ക് അധിക സെസ് ഏർപ്പെടുത്തിയത് സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനാണെന്നും ,ഈ തുക എന്തു ചെയ്തുവെന്നതടക്കം ആവശ്യപ്പെട്ടുള്ള ഒരു ഉപഹർജി കൂടി മറിയക്കുട്ടി നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണനയ്ക്ക് വരും മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. സർക്കാരിന്റെ ഈ നിലപാടിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചിരുന്നു.
മറിയക്കുട്ടിയ്ക്ക് മാത്രമായി പെൻഷൻ നൽകാനാകില്ലെന്നും ,45 ലക്ഷത്തിനു മുകളിൽ ആളുകൾക്ക് കുടിശ്ശിക കൊടുക്കാനുണ്ടെന്നും ,ചെറിയ തുകയായിട്ടു കൂടി കേന്ദ്ര സർക്കാർ വിഹിതം നൽകിയlല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. പറ്റുമ്പോൾ കൊടുക്കാമെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമാണെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

Advertisement