സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചെന്നൈയിലായിരുന്നു മലയാളത്തിലെ ആദ്യ ടെക്നോ മ്യുസിഷ്യൻ്റെ അന്ത്യം. സംസ്ക്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും.തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘കസ്തൂരിമാൻ മിഴി’ എന്ന ഗാനമുൾപ്പെടെ മലയാളികൾ ഏറ്റു പാടിയ നിരവധി ഹിറ്റു ഗാനങ്ങൾ സമ്മാനിച്ച കലാകാരനാണ് വിട പറയുന്നത്.12 ഹിന്ദി സിനിമകൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു.

Advertisement