സംസ്ഥാനത്ത് രണ്ട് ഗഡുക്കളായി  ക്ഷേമ പെൻഷൻ നാളെ മുതൽ

തിരുവനന്തപുരം. സംസ്ഥാനത്ത് രണ്ട് ഗഡുക്കളായി  ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. റംസാൻ- വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. അതേസമയം രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ ബാക്കിയാണ്. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌.

Advertisement