പുറക്കാട് വാഹനാപകടം:പരിക്കേറ്റ വിനീതയും മരിച്ചു

Advertisement

ആലപ്പുഴ.പുറക്കാട് വാഹനാപകടം: പരിക്കേറ്റ ഗൃഹനാഥ വിനീതയും (36) മരിച്ചു.
വിനീതയുടെ ഭർത്താവ് സുദേവും മകൻ ആദി ദേവും അപകടത്തിൽ മരിച്ചിരുന്നു. രാവിലെ 6 മണിക്ക് പുറക്കാട് എസ്എന്‍എം സ്കൂളിന് മുന്നിലായിരുന്നു അപകടം. വിനീത തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ വരുംവഴി സൈക്കിള്‍യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് ദാരുണമായ അപകടം നടന്നത്.

Advertisement