പെൻഷൻ മുടങ്ങിയിട്ട് ആറു മാസം, കശുവണ്ടിത്തൊഴിലാളിയായ വയോധിക ജീവനൊടുക്കി

ശാസ്താംകോട്ട.  പെൻഷൻ മുടങ്ങിയിട്ട് ആറു മാസം, അതിദാരിദ്ര്യം മൂലം ജീവിതം പ്രതി സന്ധിയിലായ കശുവണ്ടിത്തൊഴിലാളിയായ വയോധിക ജീവനൊടുക്കി. ശാസ്താംകോട്ട ഗ്രാമപ്പ ഞ്ചായത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കരി ന്തോട്ടുവ കുഴീകരിക്കത്തിൽ ബി ന്ദു ഭവനം ഓമന(74)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീടി നുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ‘കണ്ടെത്തിയത്.

മരംകയറ്റ തൊഴിലാളിയായിരു
ന്ന ഭർത്താവ് വേലായുധൻ (84) രോഗാവ സ്‌ഥയിലായതി നാൽ 5 വർഷ മായി കുടുംബം രൂക്ഷമായ സാ മ്പത്തിക പ്രതി ഓമന സന്ധിയിലാണ്.

സർക്കാരിൽ നിന്നും ഇരുവർക്കും ലഭിച്ചിരുന്ന പെൻഷനും ഗ്രാമപ്പ ഞ്ചായത്തിൽ നിന്നും അതിദരിദ്ര കുടുംബങ്ങൾക്ക് അനുവദിക്കുന്ന തുച്‌ഛമായ സഹായവും മാത്രമാ യിരുന്നു ആശ്രയം. പെൻഷൻ മു ടങ്ങിയതോടെ മരുന്നു വാങ്ങാൻ
പോലും വഴിയില്ലാതായി. മക്കളായ രേണുക, ബിന്ദു എന്നിവർ വിവാഹിതരാണ്.

രേണുകയുടെ ഭർത്താവ് ബാല കൃഷ്‌ണൻ അർബുദ ബാധിതനാ യി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ത്സയിലാണ്. ഇളയ മകൾ ബിന്ദു വിനു മാസങ്ങൾക്ക് മുൻപു ഹൃദ യാഘാതം വന്നു.

പണമില്ലാത്തതിനാൽ ശസ്ത്ര ക്രിയ ഉൾപ്പെടെ തുടർചികിത്സ നടത്താനായില്ല. ഓമനയെ വല്ല പ്പോഴും സഹായിച്ചിരുന്ന സഹോ ദരൻ തങ്കപ്പൻ ഈയിടെ കിണ റ്റിൽ വീണു പരുക്കേറ്റതോടെ
ആകെയുള്ള അത്താണിയും ഇല്ലാതായി. കുന്നത്തൂർ കശുവ ണ്ടി കോർപറേഷൻ ഫാക്‌ടറി തൊഴിലാളിയായിരുന്ന ഓമന 14 വർഷം മുൻപാണു വിരമിച്ചത്. രോഗാവസ്‌ഥകളിലും അവർ കു ന്നത്തൂരിലെ സ്വകാര്യ കശുവണ്ടി ഫാക്‌ടറിയിൽ തൊഴിൽ തേടി പോകുമായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാ രമല്ല. മാനസിക സംഘർഷങ്ങ ളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഈ നമ്പറുകളിൽ വിദഗ്‌ധരുമായി സംസാരിക്കാം .: 1056, 0471- 2552056.)

Advertisement