സലിം മണ്ണേലിന്റെ കൊലപാതകത്തിനു പിന്നിൽ എസ് ഡി പി ഐ ക്രിമിനൽ സംഘം , സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കരുനാഗപ്പള്ളി. സലിം മണ്ണേലിന്റെ കൊലപാതകത്തിനു പിന്നിൽ എസ് ഡി പി ഐ ക്രിമിനൽ സംഘമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.

കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട സി പി എം നേതാവും തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ആ സൂത്രിതമായ കൊലപാതകമാണ് നടന്നത്. ജമാഅത്ത് പ്രസിഡന്റു കൂടിയായ അദ്ദേഹം കുടുംബ പ്രശ്നം ഇരുഭാഗവുമായി സംസാരിക്കുന്നതിനിടെ നിരവധി വാഹനങ്ങളിലായി സ്ഥലത്തെത്തിയ ക്രിമിനലുകൾ ഇടപെട്ടു. സലിമിനെ

ഒരു സംഘം ആക്രമിക്കുകയും അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 15 ദിവസം മുമ്പ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ ആളാണെന്ന് അറിയുന്നവരാണ് അക്രമികൾ . പ്രദേശത്ത് എസ് ഡി പി ഐ വളർച്ചക്ക് സലിം തടസ്സ മാണെന്ന കണ്ടാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisement