കഴക്കൂട്ടം എസിപിക്കെതിരെ കോടതി കേസെടുത്തു

തിരുവനന്തപുരം. കഴക്കൂട്ടം എ.സി.പി ഡികെ.പ്രിത്വിരാജിനെതിരെ കേസെടുത്ത് കോടതി.കള്ളക്കേസില്‍ കുടുക്കിയെന്ന കാലടി സ്വദേശിയുടെ പരാതിയിലാണ് നടപടി.
75 വയസ്സുകാരിയും മകനുമായിരുന്നു പരാതിക്കാർ.2016ൽ നടന്ന കേസില്‍ വ്യാജമായി കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെന്നാണ് പരാതി.ഗൂഡാലോചന ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.എ.സി.പിക്ക് സമന്‍സ് അയക്കാനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

Advertisement