കാട്ടാക്കടയിൽ രാത്രി 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാതൻ ശ്രമിച്ചു



തിരുവനന്തപുരം. കാട്ടാക്കടയിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. അമ്മൂമ്മ യോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് ഇന്ന് പുലർച്ചെ അജ്ഞാതൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു.



കാട്ടാക്കട പൂവച്ചൽ കുറകോണത്ത് ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ ഉണർന്നതോടെയാണ് അജ്ഞാതൻ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. ഇയാൾ കാക്കി ഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.



അജ്ഞാതനെ പിടികൂടാൻ പിതാവ് ശ്രമിചു എങ്കിലും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് തൊട്ടു പിന്നാലെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. കാട്ടാക്കട പൊലീസ് എത്തി ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Advertisement