ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാള്‍ക്ക് ഗുരുതര പരിക്ക്. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധന്‍(62) ആണ് പരിക്കേറ്റത്. ഉത്സവത്തിനിടെ കതിന അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. പരിക്കേറ്റ വേലായുധനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement