എറണാകുളത്തെ നാല് മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം; ജില്ലയിൽ കനത്ത സുരക്ഷ

എറണാകുളം:
കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകുന്നേരം മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികൾ. പുതുതായി മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും രണ്ട് ദിവസങ്ങളിലായി നടക്കുന്ന നവകേരള സദസിൽ പങ്കെടുക്കും.
നേരത്തെ തൃക്കാക്കരയിലെ നവകേരള സദസിന് നേരത്തെ ബോംബ് ഭീഷണി ഉയർന്നിരുന്നു. മുഖ്യമന്ത്രിയെ കുഴിബോംബ് വെച്ച് വധിക്കുമെന്നായിരുന്നു ഭീഷണി. ഈ സാഹചര്യത്തിൽ വൻ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

Advertisement