ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്; മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ മുഖ്യമന്ത്രി

തിരുവനന്തപുരം:
മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി. ഗൂഢാലോചന ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ പോലീസിന് വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം. ശബ്ദമുയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും കുറുപ്പുംപടിയിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Advertisement