മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കേസ്, പ്രതിഷേധം

കൊച്ചി. ഷൂ എറിഞ്ഞ് പ്രതിഷേധിച്ച വാർത്ത റിപ്പോർട്ട്‌ ചെയ്ത 24 റിപ്പോർട്ടർ വിനീത വി ജി യ്ക്ക് എതിരെ കേസ് എടുത്ത നടപടിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സർക്കാരിന്റേത് ഫാസിസ്റ്റ് നിലപാടിന്റെ നേർ ചിത്രമെന്ന് ആക്ഷേപം. പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ ന്യായീകരിച്ച് മന്ത്രിമാരും രംഗത്ത് എത്തി.

മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനാണ് വിനീതക്കെതിരെ കുറുപ്പുംപടി പോലീസ് കേസ് എടുത്തത്.നടപടി സർക്കാരിന്റെ തോന്നിവാസമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേസ് പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നിലപാടിനെ ന്യായീകരിച്ച് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.

മാധ്യമങ്ങൾക്ക് എതിരെ കേസെടുക്കുന്നത് ഇടത് നയമല്ല. തെറ്റായ മാതൃക ഉണ്ടെങ്കിൽ പോലീസ് പുനഃപരിശോധിക്കുമെന്നും
എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ

മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന് നയമല്ലെന്ന ഈ മന്ത്രിമാരായ പി പ്രസാദ് ,കെ രാജൻ എന്നിവരും പ്രതികരിച്ചു.

Advertisement