മാധ്യമ പ്രവർത്തകന് നേരെ ആക്രമണം

പാലക്കാട്. മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. കൈരളി ന്യൂസ് പാലക്കാട് സീനിയർ റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്

കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ പകർത്താൻ ശ്രമിച്ചപ്പോൾ ഒരു സംഘം യൂത്ത് കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ മാധ്യമ പ്രവർത്തകൻ പോലീസിൽ പരാതി നൽകി

Advertisement