മാധ്യമപ്രവർത്തകനെ മർദിച്ച സിഐടിയു – സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Advertisement

കോട്ടയം. തിരുവാർപ്പിൽ മാധ്യമപ്രവർത്തകനെ മർദിച്ച സിഐടിയു – സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
ബസിനു മുന്നിൽ കൊടിനാട്ടിയ സംഭവവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്നലയൊണ് മർദനം ഉണ്ടായത്.
മർദ​നത്തിൽ കേൾവിക്ക് തകരാർ സംഭവിച്ച മാതൃഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകൻ എസ്ഡി റാം ചികിത്സയിൽ തുടരുകയാണ്.

കൂലിവർധനവ് നടപ്പാക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസിനു മുന്നിൽ സിഐടിയു ആരംഭിച്ച സമരം ഇന്നലെയാണ് അവസാനിപ്പിച്ചത്.
സമരം കഴിഞ്ഞ് പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് മാതൃഭൂമി പത്രത്തിന്റെ കുമരകം ലേഖകൻ എസ്ഡി റാമിനെ ഒരു കൂട്ടം സിഐടിയുക്കാർ സംഘം ചേർന്ന് മർദിച്ചത്

മർദനത്തിൽ റാമിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചു. കണ്ണിനും പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് റാം.ബസ് ഉടമക്ക് അനുകൂലമായും പാർട്ടിക്ക് എതിരായും വാർത്ത നൽകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് സിഐടിയു സിപിഎം പ്രവർത്തകർക്കെതിരെയാണ് കുമരകം പൊലീസ് കേസെടുത്ത്ത്.ബസ് ഉടമ രാജ്മോഹനെ മർദിച്ച സിപിഐഎം ജില്ലാ കമ്മറ്റിയം​ഗം കെ ആർ അജയെ ജാമ്യത്തിൽ വിട്ടു.

Advertisement