മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തില്‍ബഹുജന പ്രതിഷേധം ഉയര്‍ന്നു

Advertisement

പത്തനംതിട്ട. മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ബഹുജന പ്രതിഷേധം ഉയര്‍ന്നു.
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ പത്തനംതിട്ടയില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം ജി. വിശാഖനെതിരേ പോലീസ് നടത്തുന്ന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയകക്ഷി, സര്‍വീസ് സംഘടന, ട്രേഡ് യൂണിയന്‍ നേതാക്കന്‍മാര്‍ പങ്കെടുത്ത് ബഹുജന സംഗമം സംഘടിപ്പിച്ചത്.
കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പില്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രഫ.ഡി.കെ. ജോണ്‍, ആര്‍എസ്പി സംസ്ഥാന സമിതിയംഗം അഡ്വ. ജോര്‍ജ് വര്‍ഗീസ്, യുടിയുസി സംസ്ഥാന കമ്മിറ്റിയംഗം ഡി.സജി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ബാബു ജോര്‍ജ്, ഡോ.സജി ചാക്കോ,ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ഹരിദാസ്, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, എന്‍ജിഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, യുടിയുസി സംസ്ഥാന സമിതിയംഗം തോമസ് ജോസഫ്, കെപിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം സാം ചെന്പകത്തില്‍, ജില്ലാ സെക്രട്ടറി എ. ബിജു, വിനോദ് ഇളകൊള്ളൂര്‍, ബിജു കുര്യന്‍,ജി. വിശാഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement