കോഴിക്കോട് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി,കൊല്ലം സ്വദേശി മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്. കുന്ദമംഗലത്ത് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തീർത്ഥാടനത്തിന്റെ പേരിൽ കുട്ടിയെ കൊണ്ടുവന്ന് പീഡിപ്പിച്ച കൊല്ലം സ്വദേശി ഷഹാസ് ആണ് പിടിയിലായത്.

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 30 കാരൻ ഷഹസാണ് അറസ്റ്റിലായത്. മദ്രസ അധ്യാപകനായ ഷഹാസ് ,
കഴിഞ്ഞ ദിവസം മാവൂരിലെ ലോഡ്ജിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ മഖാം സന്ദർശനത്തിന് എന്നുപറഞ്ഞ് കൊണ്ടുവരുകയും രാത്രി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു.
ഭയന്നുപോയ കുട്ടി ലോഡ്ജിൽ നിന്നും പുറത്തിറങ്ങി ഓടുകയും പ്രദേശവാസികൾ ഇടപെടുകയും ചെയ്തതോടെയാണ് പോലീസ് വിവരമറിഞ്ഞത്.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ ,എസ് ഐ അഭിലാഷ്,
എ.എസ് ഐ മുനീർ ,
തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Advertisement