കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്ന് ഗവര്‍ണര്‍….

Advertisement

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂരില്‍ തേങ്ങയിടാന്‍ പാര്‍ട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ കേരളത്തെ മാറ്റാനാണ് ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisement