ഇന്ന് പഠിപ്പുമുടക്കിന് എഐഎസ്എഫ്,സ്കൂള്‍ ഒഴിവാക്കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. ചാന്‍സലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുവാന്‍ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. അതേസമയം പരീക്ഷകള്‍ നടന്നുവരുന്നതിനാല്‍ സ്‌കൂളുകളെ പഠിപ്പ് മുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍എസ് രാഹുല്‍ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ചാന്‍സലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Advertisement