ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അക്കാദമിയിൽ കലാപം. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. അക്കാദമി മുഖ്യ സംഘാടകരായ രാജ്യാന്തര ചലചിത്രമേളയ്ക്ക് ഇടയിൽ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തു.

രഞ്ജിത്ത് കഴിഞ്ഞ ദിവസം സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിമർശനങ്ങളും ചെയർമാന്റെ പല അഭിപ്രായങ്ങളും വിവാദമായിരുന്നു. ഇതോടെയാണ് അക്കാദമിയിൽ കലാപന നീക്കം ആരംഭിച്ചത്. ചലചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിലെ ജനറൽ കൗൺസിൽ ഹാളിൽ ഉച്ചയ്ക്കായിരുന്നു യോഗം ചേർന്നത്. ഈ സമയം തൊട്ടടുത്തുള്ള ചെയർമാന്റെ മുറിയിൽ രഞ്ജിത്തുമുണ്ടായിരുന്നു. 15 അംഗങ്ങളിൽ 9 പേർ യോഗത്തിൽ പങ്കെടുത്തു. മറ്റുള്ളവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

കുക്കു പരമേശ്വരൻ, മനോജ് കാന, എൻ അരുൺ, ജോബി, മമ്മി സെഞ്ച്വറി തുടങ്ങിയ ജനറൽ കൗൺസിൽ അംഗങ്ങലാണ് സമാന്തര യോഗം ചേർന്നത്. യോഗം ഒരു മണിക്കൂറിലധികം നേരം നീണ്ടു. ചെയർമാൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങൾക്കുള്ളത്.

Advertisement