മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സൗഹൃദ ചെസ്സ് മത്സരവും പ്രതിഭകളെ ആദരിക്കലും

കുന്നത്തൂർ: നവകേരള സദസിൻ്റെ പ്രചരണാർത്ഥം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സൗഹൃദ ചെസ്സ് മത്സരവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ കെ.അനു സമ്മാനദാനം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ ജൂനിയർ ചെസ്സ് താരം നെഹ്ന സമീർ മത്സരം നയിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ്, മനു വി കുറുപ്പ്,
ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, റ്റി എസ് സമീർ, മധു സി ശൂരനാട് തിലകം വിജയൻ,
എന്നിവർ പ്രസംഗിച്ചു.

Advertisement