മ​ല​ബാ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന് കോ​ഴി​ക്കോ​ട് തുടക്കം

കോ​ഴി​ക്കോ​ട് .മ​ല​ബാ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന് കോ​ഴി​ക്കോ​ട് തുടക്കം. 4 ദിവസങ്ങളിലായി ബീ​ച്ചി​ൽ നടക്കുന്ന പരിപാടി ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മലബാറിലെ സമുദായങ്ങൾ, ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകൾ, യാത്രകൾ, കലകൾ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷത.

സൂ​ഫി സം​ഗീ​ത​ജ്ഞ​രാ​യ വാ​ർ​സി സ​ഹോ​ദ​ര​ന്മാ​രു​ടെ ഖ​വാ​ലി നി​ശ ആദ്യ ദിനം അ​ര​ങ്ങേ​റി. പു​സ്ത​ക ച​ര്‍ച്ച​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍, സം​വാ​ദ​ങ്ങ​ള്‍, ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സം​ഗീ​ത സ​ദ​സ്സു​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​ക്കും ഫെ​സ്റ്റി​വ​ൽ വേ​ദി​യാ​കും. മാ​പ്പി​ള, ദ​ലി​ത്, ആ​ദി​വാ​സി ജീ​വി​ത​ങ്ങ​ളെ ഡോ​ക്യു​മെ​ന്റ് ചെ​യ്യു​ന്ന സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും തു​ട​ർ​ച​ർ​ച്ച​ക​ളും ഫെ​സ്റ്റി​വ​ലി​ന്റെ ഭാഗമായി നടക്കും. ‘കടൽ’ ആണ് ഇത്തവണത്തെ ഫെസ്റ്റിവൽ തീം.

Advertisement