ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ ഇന്ന് പൊലീസ് ചോദ്യംചെയ്യും

Advertisement

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ ഇന്ന് പൊലീസ് ചോദ്യംചെയ്യും. തട്ടിക്കൊണ്ടു പോകൽ പിതാവുമായി വിരോധം ഉള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്ന് പൊലീസിന്‍റെ സംശയം.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ വന്ന ഓട്ടോറിക്ഷയെ പറ്റിയും അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചു. കാറിന്‍റെ വ്യാജ നമ്പര്‍പ്ലേറ്റ് തയാറാക്കിയെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാറിന് ഒന്നിലധികം നമ്പര്‍പ്ലേറ്റുകള്‍ ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്.

Advertisement