ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല, ഹൈക്കോടതി

കൊച്ചി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

റോബിൻ എന്ന സ്വകാര്യ ബസ് ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തിയത് എംവിഡി ത‌ടഞ്ഞിരുന്നു. പത്തനംതിട്ടയില്‍ നിന്ന് വാളയാര്‍ കടക്കുന്നതിനിടയില്‍ നാലിടങ്ങളിലായി നടന്ന പരിശോധനയില്‍ 37,500 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെ കെഎസ്ആർടിസിയും ഹർജി നല്‍കിയിരുന്നു.

Advertisement