മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓമശേരിയിലും കൊടുവള്ളിയിലുംകരിങ്കൊടി കാണിച്ചു,യൂത്ത്കോണ്‍ഗ്രസുകാര്‍ക്കുനേരെ കാര്‍ കയറ്റാന്‍ ശ്രമം

Advertisement

കോഴിക്കോട്. നവകേരള സദസ് പുരോഗമിക്കുന്ന ജില്ലയിൽ ഇന്നും പ്രതിഷേധം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓമശേരിയിലും കൊടുവള്ളിയിലും കരിങ്കൊടി കാണിച്ചു. കൊടുവള്ളിയില്‍ കരിങ്കൊടികാണിക്കുന്ന യുവാക്കള്‍ക്കുനേരെ കാര്‍ കയറ്റാന്‍ ശ്രമമുണ്ടായി, യുവാക്കള്‍ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

മുക്കം മാങ്ങാപ്പൊയിൽ , മുത്തേരി , അഗസ്യാമുഴി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമം നടന്നു. 25 ഓളം യൂത്ത് കോൺഗ്രസ് – കെ എസ് യു – യൂത്ത് ലീഗ് പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.

നവ കേരള സദസ് സാധാരണക്കാരുടെ നികുതി പണം കൊള്ളയടിക്കുന്ന ധൂർത്താണെന്ന പേരിൽ മുക്കത്ത് യൂത്ത് ലീഗിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.വിളംബര ജാഥയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് മലപ്പുറം പൊൻമള പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോട് ഐ.സി.ഡി.എസ്. സൂപ്രവൈസർ വിശദീകരണം തേടിയതും വിവാദം ആയി.

Advertisement