മാന്നാറിൽ വിദ്യാർത്ഥിനികൾ ബസ്സിൽ നിന്നും തെറിച്ചു വീണ സംഭവത്തിൽസ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ആലപ്പുഴ. മാന്നാറിൽ വിദ്യാർത്ഥിനികൾ ബസ്സിൽ നിന്നും തെറിച്ചു വീണ സംഭവത്തിൽ
സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഡ്രൈവർ നിയന്ത്രിത ഡോർ ഓപ്പറേറ്റിംഗ് സംവിധാനമാണ് ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ഡ്രൈവർ ഡോർ അടക്കാതെയാണ് സർവീസ് നടത്തിയതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. മാന്നാർ ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ചു വീണത്. ബുധനൂർ തോപ്പിൽ ചന്തക്ക് സമീപമുള്ള വളവിൽ വെചാണ് അപകടമുണ്ടായത്.
ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ബിൻസി, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഫിദ ഹക്കീം, എന്നിവർക്കാണ് പരിക്കേറ്റത്. തലയിൽ അടക്കം പരിക്കേറ്റ കുട്ടികൾ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement