ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ മഴ ലഭിക്കും

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് മിദ്ഹിലി ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്ത് കൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19ന് കൊല്ലം പത്തനംതിട്ട ജില്ലകളിലും 20ാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement