ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം, നിരവധി പേർക്ക് കടിയേറ്റു

പാലക്കാട്. ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം.

മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം.കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു.

ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു.ഒരു അധ്യാപകനും കടിയേറ്റു. ഏറെ നേരം സംഭീതാവസ്ഥയായിരുന്നു.

അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Advertisement