തെരുവുനായ ആക്രമണത്തില്‍ ബിഗ് ബോസ് താരത്തിന് പരുക്ക്

പത്തനംതിട്ട. തെരുവുനായയുടെ ആക്രമണത്തില്‍ ബിഗ്ബോസ് സിനിമ സീരിയൽ താരത്തിനടക്കം തെരുവ് നായയുടെ കടിയേറ്റു.

ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം.

ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാർ പറഞ്ഞു.

Advertisement