കേരളാ പോലീസിൽ ആത്മഹത്യാ പ്രവണത കൂടുന്നു; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ

തിരുവനന്തപുരം:കേരളത്തിൽ പോലീസുകാരുടെ ഇടയിൽ ആത്മഹത്യാ പ്രവണത കൂടി വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാന പോലീസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥരാണ്. കേരളാ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ 12 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും പറയുന്നു. ജോലി സമ്മർദത്തിനൊപ്പം കുടുംബപ്രശ്‌നങ്ങളും ആത്മഹത്യകൾക്ക് കാരണമാണ്. ജീവിതം അവസാനിപ്പിക്കുന്ന പോലീസുകാരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നത് ആശങ്കയ്ക്കിടയാക്കുന്നു.

പോലീസുകാർക്കിടയിൽ മാനസിക സമ്മർദമേറുന്നു എന്ന ചർച്ചകൾക്കിടെയാണ് കഴിഞ്ഞ വർഷങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേർ സിവിൽ പോലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ് ഐമാരും ഒരു എസ് എച്ച് ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്.

Advertisement