എട്ട് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു

കോതമംഗലം . എട്ട് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു.നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാർത്ഥികൾക്ക് എതിരായാണ് കോതമംഗലം പൊലീസ് കേസെടുത്തത്. ഈ മാസം 2 ന് വൈകിട്ട് 5 മണിയോടെ ഓപ്പൺ ജീപ്പിൽ ക്യാമ്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തുകയും സമീപവാസിയായ ഒരു പെൺകുട്ടിയ്ക്ക് ജീപ്പ് ഇടിച്ച് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇതോടെയാണ് കോതമംഗലം പോലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Advertisement