കുന്നമംഗലം ഗവൺമൻ്റ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം

കോഴിക്കോട്. കുന്നമംഗലം ഗവൺമൻ്റ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു.ബാലറ്റ് പേപ്പർ എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചതായി കെ.എസ്.യു ആരോപിച്ചു.സംഘർഷത്തിനിടെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചിരുന്നു.ബാലറ്റ് പേപ്പർ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

ഇന്നലെ വൈകുന്നേരം നാലു മണിയ്ക്ക് ശേഷമാണ് കുന്നമംഗലം കോളജിൽ സംഘർഷമുണ്ടായത്. വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ വോട്ടിങ് കേന്ദ്രത്തിൽ ഫോൺ ഉപയോഗിച്ചു എന്നതാണ് തർക്കത്തിന് തുടക്കം. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ കീറി എറിഞ്ഞെന്ന് കെ.എസ്.യു ആരോപിച്ചു.


സംഘർഷത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചിരിക്കുകയാണ്.നിലവിൽ എണ്ണിയ വോട്ടുകൾ വച്ച് വിജയം പ്രഖ്യാപിക്കണമെന്നാണ് കെ.എസ്.യു ആവശ്യം.

Advertisement