ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാലു പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം . ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാലു പേർക്ക് സസ്പെൻഷൻ. സീനിയർ വിദ്യാർത്ഥികളും എ ബി വി പി പ്രവർത്തകരുമായ ആരോമൽ കൃഷ്ണൻ, വിവേക് കൃഷ്ണൻ, ഗോപി കൃഷ്ണൻ, പ്രണവ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ആന്റി റാഗിംഗ് കമ്മിറ്റി പരാതി അന്വേഷിക്കും. കോളേജ് കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ഇവർക്കെതിരെ നേരത്തെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തിരുന്നു.

Advertisement