വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി

ഇടുക്കി. വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കല്ലായി സ്വദേശി ജാഫിർ ആണ് നാല് ദിവസം വനത്തിൽ കുടുങ്ങി കിടന്നത്. ആരോഗ്യനില മോശമായതോടെ ഇയാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കാൽവരി മൗണ്ടിന്റെ താഴ്വാരത്ത് ഇരുട്ടുകാനത്താണ് ജാഫിർ കുടുങ്ങിക്കിടന്നത്. ഇന്ന് രാവിലെ തേൻ ശേഖരിക്കാൻ വനത്തിലെത്തിയ ആദിവാസികൾ ഇയാൾക്ക് രക്ഷകരായി. വലപാലകസംഘം എത്തി ജാഫറിനെ ബോട്ടിൽ കയറ്റി അഞ്ചുരുളിയിൽ എത്തിച്ചു. വഴിതെറ്റി വനത്തിൽ എത്തിയതാണെന്നാണ് ജാഫിർ പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ജാഫിർ കോഴിക്കോട് നിന്ന് കട്ടപ്പനയിലെത്തുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് നാടുവിട്ടു വന്നതായാണ് വിവരം. തിങ്കളാഴ്ച കാൽവരിമൗണ്ടിലെത്തിയ ഇയാൾ ഡാമിൻറെ ക്യാച്ച്മെന്റ് ഏരിയയിലേക്ക് നടന്നു നീങ്ങുകയായിരുന്നു. വനം വകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

Advertisement